
അമ്മേ ...................ഓടിമറഞ്ഞുകൊള്ളു
ചോദ്യമുനകളുമായി വീണ്ടും വസ്ത്രാക്ഷേപം ചെയ്യാന്‍ അവര്‍ പുറകിലുണ്ട്
വനിത കമ്മിഷന്‍,മനുഷ്യവകശസംഘടനകള്‍,ഐജി.................
ഇവരെ കൊണ്ടു നിനക്കു` എന്തു പ്രയോജനം
ഈ അന്വേഷണം കൊണ്ട് നിനക്ക് എന്തു ഗുണം
അമ്മേ.......... ഉടുതുണി വാരിയെടുത്തു ഓടിക്കൊള്ളു
നിന്നെ തെരുവില്‍ എറിഞ്ഞവര്‍.നിന്റെ തുണിയുരിഞ്ഞു` നഗ്നത ഊറ്റിക്കുടിച്ചവര്‍
മൊബൈല്‍കാമറകളില്‍ പകര്‍ത്തി നിന്റെ നിസഹായത ആഘോഷമാക്കിമാറ്റിയവര്‍
നിന്റെ പുറകിലുണ്ട്
അമ്മേ.........ഉന്തിയവയര്‍ കാര്യമാക്കേണ്ട രക്ഷപെട്ടുകൊള്ളു
ശാരിയേയും അനഘയേയും പിച്ചിചിന്തിയവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്ന
അറിവിനായി ദാഹിച്ച രജനിയെ ജീവന്റെ മണം മാറുമുമ്പ് അഭിസാരിക എന്നു വിളിച്ചവര്‍ക്ക്
ഓശാന പാടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ നിന്റെ പുറകിലുണ്ട്
അമ്മേ.......ഓടിക്കൊള്ളു ബിഹാറിലേക്ക് ഓടിക്കൊള്ളൂ
അവിടെ നിനക്കു മരണത്തെ നേരിടേണ്ടിവരാം,കാട്ടുനീതി വിധിക്കപ്പെടം
എങ്കിലും നീ ഒരു കാഴ്ചവസ്തു ആകില്ല
നിന്റെ നിറവയറില്‍ മര്‍ദ്ദനമേക്കേണ്ടി വരില്ല
അതേ അമ്മയോട് ഇത്രയും കൂടി ..
ReplyDeleteഇത് ദൈവത്തിന്റെ മാത്രം സ്വന്തം നാടല്ല .... പിശാചുക്കളുടേത് കൂടിയാണന്ന് ഓര്‍ത്തു കൊള്ളുക !
അമ്മേ...
ReplyDeleteഭൂമി പിളര്‍ത്തി നീ അപ്രത്യക്ഷമാകുക!.
പുതിയ ഒന്നിനേയും നീ ജനിപ്പിക്കാതിരിക്കുക...
ജന്മം കൊടുത്താലല്ലേ ഇരയാവാനും വേട്ടപ്പട്ടിയാവാനും അവര്‍ക്ക് കഴിയൂ
kezhuka priyanade!!!
ReplyDeleteiniyum ezhuthooooooo
അമ്മേ........
ReplyDeleteനീതി നഷ്ടപ്പെട്ടിരിക്കുന്നു...
കലികാലം..നാടും നാട്ടാരും ഇനി എന്നുനേരെയാകും...
അവര്‍ക്കും ഒരു അമ്മയില്ലെ..?ഒരു പെങ്ങളില്ലെ..? ഒരു ഭാര്യയില്ലെ.? ഒരു കാമുകിയില്ലെ.?
ജീവിതത്തിന്‍റെ നെട്ടൊട്ടത്തില്‍ മലയാളി മലയാളിയെ മറക്കുന്നു
മനപ്പൂര്‍വം മനുഷ്യര്‍ പിശാചുക്കളാകുന്നു..!!
"പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ"
ReplyDeleteഒന്നിലും പുറകിലാവരുതല്ലൊ, ഒപ്പത്തിനൊപ്പം നില്ക്കാന്‍ ഒരു ചെറിയ ശ്രമം!
ReplyDeleteകേരളത്തിന്... അശ്ലീലം ബാധിച്ചിട്ട് കുറേകാലമായി!
കുറ്റവാളികള്‍ക്കെന്തു പറ്റി? അല്ലെങ്കില്‍ത്തന്നെ, ആള്‍ക്കൂട്ടത്തിലെ ധീരന്‍മാരെ ആദര്‍ശവല്‍ക്കരിക്കന്‍ നാം ശീലിച്ചില്ലെ??
നന്ദി,സ്നേഹിതാ... ഈ വാള്‍മുന നീട്ടിനു, നന്ദി...
കൊള്ളേണ്ടിടത്തു കൊള്ളട്ടെ അതിന്‍ മൂര്‍ച്ച...
nകേരളത്തില്‍ ഓരോ കുട്ടിയും 6000 രുപ പൊതുകടം പേറിക്കൊണ്ടാണ`ജനിക്കുന്നത്.സര്‍ക്കര്‍ 100 രുപ ചിലവഴിക്കുമ്പോള്‍ 1 രുപ മാത്രമാണ് ലക`ഷ്യ സ്ഥാനത്ത് എത്തുന്നതു` ഇതിനു കാരണക്കാരെ കല്ലെറിയാന്‍ ആരുണ്ട് ഇവിടെ
ReplyDeleteസുകുമാരേട്ടാ........
സുഫി........
ബാബു.......
Friendz4ever....
പ്രവാസി........
പാര്‍വണം........
നന്ദി
ചങ്ങല
ReplyDeleteആദ്യം ചങ്ങലക്ക് ഭ്രാന്ത് പിടിച്ചു ...............
അതൊരു വിപത്തായി അന്ന് തോന്നി അതോ തോന്നില്ലെ?
പലരും ആ ചങ്ങല കണ്ടും കാണാതെയും
പ്രതികരിച്ചും പ്രതികരിക്കാതെയും മാളത്തില്‍ ഒളിച്ചു
ഇന്ന് ഇതാ ശ്വാന ശ്രേഷ്ടന്‍ ഹാലിളകി
ഇടം വലം നോക്കാതെ വിണ്ടു വിചാരമില്ലാതെ
ഭ്രാന്തന്‍ നായ് ഓടി വരുമ്പൊള്‍
ഭയന്നോടിയവര്‍,ഭയത്തെ ഓടിച്ചവര്‍
ഭ്രന്ത് കണ്ട് തല തല്ലി ചിരിച്ചവര്‍
ഭ്രാന്ത് കണ്ട് രോഷം പൂണ്ടവര്‍
ദൈവത്തിന്റെ സ്വ്‌ന്തം നാട്ടില്‍
ചങ്ങലകള്‍ പൊട്ടിച്ചൊടി ....
സാക്ഷര കേരളത്തിന്റെ പൊന്നോമന മക്കള്‍
കാരുണ്യമെവിടെ, ദയ എവിടെ?
ജീവിത മൂല്യങ്ങള്‍ കൈ കുമ്പിളിലെ
വെള്ളം പൊലെ ചൊര്‍ന്ന് ഒലിക്കുന്നു .........
അതെ, അമ്മേ ഓടി മറഞ്ഞുകൊള്ളൂ
ReplyDelete:(
രാകേഷ് വി മൈനാകം...
ReplyDeleteഅതെ..കേരളം ഇന്നും ഭ്രാന്താലയം....
എല്ലാവരും ചങ്ങലയില്ലാത്ത ഭ്രാന്തന്മ്മാര്‍....
കേരളം, പിശാചുക്കളുടേത് മാത്രമെന്ന് ഓര്‍ത്തു കൊള്ളുക! അതല്ലേ നല്ലത്?
ReplyDeleteNamukku Niyamam kailedukkendi varunnu....!!?!!
ReplyDeletePrajakale Pazhikkum munbhu..athil Melalanmarkkulla pankine patti chinthikkuU!!!
ലിജൊ,
ReplyDeleteകേഴുക പ്രീയ നാടെ!
നല്ല മൂര്‍ഛ, വാക്കുകള്‍ക്ക്.
ഇത് കേള്‍ക്കേണ്ടവര്‍ കേട്ടു
ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ.
good!!!
ReplyDeletehttp://www.orkut.com/Profile.aspx?uid=8449898919892584725
കാര്യം ശരിയാണ്...പക്ഷേ നമ്മുടെ നാട് മാറുമെന്ന് തോന്നുന്നുണ്ടോ?
ReplyDeleteപ്രിയ സുഹൃത്തെ പഥിക,
ReplyDeleteപ്രൊഫൈല്‍ ശ്രദ്ധിക്കുക, ഞാനാണ് ആദ്യം ഈ പേര് സ്വീകരിച്ചതെന്നു തോന്നുന്നു.
യുക്തമെന്നു തോന്നുന്നത് ചെയ്യുക.
സസ്നേഹം
പഥികന്‍