22.12.07

ഒരു കുഞ്ഞു ക്രിസ്തുമസ് ചിന്ത


ആശംസകാര്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ക്രിസ്തുമസ് ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമാണ്. രക്ഷകനു വേണ്ടിയുള്ള പീഡിതജനത്തിന്റെ കാത്തിരുപ്പിന്റെ ഓര്‍മ്മപുതുക്കലാണ്.സമാധാനത്തിന്റെ,എളിമയുടെ,പങ്കുവയ്ക്കലിന്റെ ആഘോഷമാണ്.


യേശുവിന്റെ ജനനം നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായതു അന്നു പുല്‍തൊഴിത്തിലുണ്ടായിരുന്ന കാലികള്‍ക്കായിരിക്കണം. എന്നാല്‍ ഇന്നു എറ്റവും കൂടുതല്‍ കാലികള്‍ കൊല്ലപ്പെടുന്നതു ക്രിസ്തുമസ്

ആഘോഷങ്ങള്‍ക്കു വേണ്ടി ആയിരിക്കും. എന്തൊരു വിരോധാഭാസം അല്ലേ.

ബലിപ്പെരുന്നാള്‍ ദിവസം മക്കയില്‍ 10ലക്ഷം ആടുകളെയാണ് ബലി അര്‍പ്പിക്കുന്നത്. മുമ്പ് ചത്ത ആടുകളെ കുഴിച്ചിടുകയായിരുന്നു പതിവ്.ഇപ്പോള്‍ അവയുടെ മാംസം ടിന്നിലടച്ചു ആ‍ഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കൊന്ന പാപം തിന്നാല്‍ തീരും അല്ലേ?

12 comments:

  1. ക്രിസ്തുമസ് ഒരു ജനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമാണ് രക്ഷകനു വേണ്ടിയുള്ള പീഡിതജനത്തിന്റെ
    കാത്തിരുപ്പിന്റെ ഓര്‍മ്മ പുതുക്കലാണ്

    ReplyDelete
  2. അതെ, കൊന്നാല്‍ പാപം തിന്നാല്‍ തീരും.

    നന്നായിരിക്കുന്നു.

    ReplyDelete
  3. ഗുരുവിനെ ദൈവമാക്കുമ്പോള്‍ വചനങ്ങള്‍ അലങ്കാരത്തിനു വേണ്ടിയുള്ളതാകും..!

    ReplyDelete
  4. എന്തായാലും നമുക്ക് ആശംസകളും നന്മകളും പങ്ക് വയ്ക്കാം !

    ReplyDelete
  5. ബലിപ്പെരുന്നാള്‍ ദിവസം മക്കയില്‍ 10ലക്ഷം ആടുകളെയാണ് ബലി അര്‍പ്പിക്കുന്നത്. മുമ്പ് ചത്ത ആടുകളെ കുഴിച്ചിടുകയായിരുന്നു പതിവ്.ഇപ്പോള്‍ അവയുടെ മാംസം ടിന്നിലടച്ചു ആ‍ഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കൊന്ന പാപം തിന്നാല്‍ തീരും അല്ലേ?


    ഒരു എളിയ വിമര്‍ഷനം...
    ഇസ്ലാം മതപ്രകാരം ബലി കഴിക്കപ്പെടുന്ന മ്ര്ഗങ്ങള്‍ പിന്നെ ശവമാകുന്നില്ല... അതിനാല്‍ അവ തിന്നാന്‍ അനുവദനീയവും...

    ഇവിടെ ചത്ത ആടുകള്‍ എന്നു ഉപയോഗിക്കേണ്ടിയിരുന്നോ????
    എന്നൊരു സംശയം...


    മതാചാര പ്രകാരമാണു ബലി അര്‍പ്പിക്കുന്നത്....

    കേരളത്തിലെ പൂ‍രങ്ങള്‍ക്ക് ആനകളെ നിരത്തിലിറക്കുന്നതും,,, വെള്ളിയാഴ്ചകളിലും, ഞായറാഴ്ചകളിലുമുള്ള അറവിനായി മാടുകളെ ഇത്തിരിപോന്ന ട്രക്കുകളില്‍ കുത്തിനിറച്ചു കൊണ്ടു പോകുന്നതിനും (മുഴുവന്‍ വിഭാഗക്കാരും) എതിരെയായിരിക്കട്ടെ ചൂണ്ടു വിരല്‍...

    ReplyDelete
  6. ക്ഷിമിക്കണം ഒരു അഭിപ്രായം മാത്രമായപ്രകടനമായി കാണുക... "ഒരാള്‍ ചെയ്ത പാപം മറ്റൊരാളാല്‍ തീരുമോ?"...ആടുകളെ കൊന്നു ആഫ്രിക്കന്‍ നാടുകളിലേക്കയച്ചാല്‍ ഇവിടെയുള്ളവര്‍ ചെയ്ത പാപം തീരുമോ?.....
    എനിക്കു അതുമനസ്സിലായില്ല ഇതിന്റെ റിപ്ല്യേ .....എഴുതണം.....

    ഈ കുഞ്ഞു ക്രിസ്തുമസ്‌ ചിന്ത...കൊള്ളാം.....പക്ഷേ ഇത്രേം കൊണ്ടു തീര്‍ക്കരുത്‌....തുടര്‍ന്നും ഏഴുതുക.......കൂക്കിവിളികളും,പരിഹാസച്ചിരിയും പ്രോത്സാഹനമായി കരുതുക..... [:)]

    വരട്ടെ,
    പ്രതീഷ്‌[:)]

    ReplyDelete
  7. പോത്തിറച്ചിയും ആട്ടിറച്ചിയുമില്ലാതെ പെരുന്നാളും ക്രിസ്തുമസ്സുമോ.. അതും കേരളത്തില്‍..ആലോചിക്കാന്‍ വയ്യ. എനിക്കല്ല, അത് അകത്താക്കുന്നവര്‍ക്ക്.
    ഓരോ ദിവസവും തമിഴ്‍നാട് അതിര്‍ത്തികളില്‍ നിന്നും ചാകാറായ എത്ര മുതുക്കന്‍ കാളകളും പോത്തുകളുമാ കേരളത്തില്‍ എത്തുന്നത്. ജീവനൊടുങ്ങാറായി നില്‍ക്കുന്ന ഈ ജീവികളെ കൊന്ന് ആവശ്യത്തിനും ആവശ്ശ്യത്തിലധികവും, തിന്നില്ലെങ്കില്‍ പിന്നെ എന്ത് മലയാളി. ഇതെല്ലാം മലയാളികളെകൊണ്ട് തീറ്റിച്ചില്ലെങ്കില്‍ പിന്നെ തമിഴന്മാര്‍ എന്തു ചെയ്യും.

    പിന്നെ, ഇറച്ചി ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ കുറച്ച് കഴിക്കാം. അത് ആരോഗ്യത്തിനും നല്ലത്.

    ക്രിസ്തുമസ്/പുതുവത്സര ആശംസകള്‍.

    ReplyDelete
  8. പ്രിയ,അദൃശ്യന്‍,സുകുമാരന്‍ ചേട്ടന്‍, സതീശ്, കൃഷ്‌ ..നന്ദി.ക്രിസ്തുമസ്,പുതുവത്സര ആശംസകള്‍

    ReplyDelete
  9. പ്രിയപ്പെട്ട ആ‍ര്‍ബി,ഞാന്‍ എതെങ്കിലും വിശ്വസത്തെ ചോദ്യം ചെയ്തതല്ല.നമ്മുടെ വിശ്വസങ്ങള്‍ക്കും,സുഖഭോഗങ്ങള്‍ക്കും വേണ്ടി,പരജീവികളുടെ ജീവന്‍ ഹനിക്കുന്നതിനോട് എനിക്കു യോജിപ്പില്ല.അവരും ഭൂമിയുടെ അവകാശികളല്ലേ.

    ReplyDelete
  10. പ്രതീഷ്... എന്റെ വയര്‍ മറ്റു ജീവികളുടെ ശവപറബാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നു ബര്‍ണാഡ്ഷാ പറഞ്ഞതു ഓര്‍മ്മ വരുന്നു. കഴിക്കാന്‍ ആളുളളതു കൊണ്ടല്ലേ പാവം ജീവികളെ മനുഷ്യര്‍ കൊല്ലുന്നത്.കൊന്നവനും തിന്നവനും ഒരുപോലെ തെറ്റുകാര്‍ തന്നെ

    ReplyDelete

നിങ്ങള്‍ പറയൂ..........