25.6.07

ആരായിരുന്നു എനിക്കു നീ







മലരമ്പന്‍ മന്മദന്‍ മല്ലീശ്വരന്‍
മറന്നുവച്ച മലരമ്പോ നീ
മലര്‍വാടി കടഞ്ഞെടുത്ത മഞ്ഞുതുള്ളിയോ
മനതാരിനെ മദിക്കും മനസ്വിനി
മായമോഹിതം മഹിതം മാമകരൂപം

മഴവില്‍പ്പൂമ്പൊടി ചാലിച്ച
മധുചന്ദ്രികയോ നിന്‍ മോഹനവദനം
മാനത്തേത്താരകള്‍ താഴെവന്നതോ
മാന്‍ മിഴി നിന്‍ കണ്ണിണകള്‍ ആ-
മിഴിയിണകളില്‍ച്ചേര്‍ന്നിരിക്കുവാന്‍ നിന്‍-
കണ്ണടയായി പിറന്നുവെങ്കില്‍ ഞാന്‍-
മധുമണക്കും മലര്‍ച്ചൊടിയില്‍
മന്ദസ്മിതമായി വിരിഞ്ഞെങ്കില്‍
മനസാം മണിച്ചിപ്പിയില്‍ വീണ
മഞ്ഞുതുള്ളീയല്ലേ ഞാന്‍
മന്ദാരം പൊഴിക്കും മന്ദസ്മിതത്താല്‍
മുത്തായിമാറ്റിടുകില്ലേ എന്നെ നീ
മഞ്ജുരൂപിണി മമസഖി
ആരായിരുന്നു എനിക്കു നീ
മരീചികയോ മരതകം പതിച്ച കിനവോ
ആറിയില്ല എനിക്കു` അറിയില്ല
മുജ്ജന്മ സുകൃതമേ മണിക്കുയിലേ
എന്തിത്ര താമസിച്ചു എന്‍ മുമ്പിലെത്താന്‍
പതിനേഴിന്‍ പരിമളപരാഗം പൊഴിക്കും
കുനുകൂന്തല്‍ തഴുകും തെന്നലെന്‍
പേരുചൊല്ലിവിളിക്കുകയല്ലേ
നിന്‍ കണങ്കാലില്‍ മയങ്ങും
മണിക്കൊലുസിന്‍ കൊഞ്ചല്‍
എന്നെ മാടിവിളിക്കുന്നതല്ലേ തവ-
പാദമലരിദളില്‍ ചുംബിക്കും
പാഴ്‌ മണല്‍ത്തരിയായി പിറന്നെങ്കില്‍ ഞാന്‍-
സിന്ദൂരം ചാലിച്ച നിന്‍
സുന്ദരനുണക്കുഴിച്ചുഴിയില്‍ നീരാടുവാന്‍
സന`ധ്യമ്പരമായി ജനിച്ചിരുന്നെങ്കില്‍
മണിവര്‍ണ്ണന്‍ മായകണ്ണന്‍ തന്‍
മുരളീനാഭിയില്‍ നിന്നുതിരും വേണുഗാനമോ
മണിക്കുയിലെ നിന്‍ കിളികൊഞ്ചല്‍
രതിദേവത അഴിച്ചുവച്ച മൂക്കുകുത്തിയോ
മേല്‍ചുണ്ടില്‍ കണ്ടൊരീളമറുക്‌
ഈ കരിവളക്കൊഞ്ചലും കള്ളപ്പിണക്കവും
പാവടഞ്ഞൊറിയും പരിഭവപ്പൂമേഘവും എന്നില്‍
അറിയാതെ അഴകേ അലിഞ്ഞിയങ്ങി
താരുണ്യമേ തരളമീ പുരികക്കൊടികള്‍
ത്രൈയമ്പകം കുലച്ചതോ
മലരമ്പേറ്റുമുറിയാത്തൊരിളം മാറില്‍
മയങ്ങട്ടെ ഞാന്‍ വനമാലയായി
ആരായിരുന്നു എനിക്കു നീ
കവിതയോ കാമിനിയോ കളിത്തോഴിയോ
കനകത്തില്‍ പൊതിഞ്ഞകിനാവള്ളിയോ
അറിയില്ല എനിക്കു` അറിയില്ല
കരളാം ശ്രീകോവിലില്‍ വാണരുളും
കമനീയകാഞ്ചനവിഗ്രഹമേ
തിരുമുമ്പില്‍ നല്‍കിടാം നിവേദ്യമായി ഈ-
പൂജാരിതന്‍ ചേതന
എന്റെ പ്രാണന്റെ സ്പ്ന്ദനം
പ്രണയമന്ത്രങ്ങളായുരുവിടാം
പോകുക പോകുക ദേവി
നീപാമരനാം പടുജന`മത്തില്‍ നിന്ന്
ഒരു മുന്തിരിവല്ലിപോലെന്തിനു
നിന്‍ ആത്മാനുരാഗം മെല്ലെ-
മെല്ലെയെന്നില്‍ പടര്‍ന്നു കയറി
പിറക്കാം ഇനിയൊരുജന`മ്മുണ്ടെങ്കില്‍
നമുക്കീ അമൃതമഴപ്പെയ്യുമീ അമ്പാടി തിരുമുറ്റത്ത്‌
നീ എന്റെ രാധയും ഞാന്‍ നിന്റെ കണ്ണനുമാകാം
കാളിയന്‍ മയങ്ങുമീ കാളിന്ദീത്തീരത്ത്‌
കാട്ടുപൂക്കളിറുത്തു നടക്കാം
യമുനയുടെ കല്ലോലങ്ങളില്‍
ഇണയരയന്നങ്ങളായി കൊക്കുരുമാം
എന്‍ ചൊടിയിലമരാന്‍ കൊതിക്കും ഇളം മുളന്തണ്ടേ
കൊതിക്കുന്നു ഞാന്‍ ആ ജന`മസാഫല്യത്തിനായി
എങ്കിലും ആരായിരുന്നു എനിക്കു നീ
കവിതയോ കാമിനിയോ കളിത്തോഴിയോ
അറിയില്ല എനിക്കു അറിയില്ല

5 comments:

  1. ഇതു എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു.

    ബ്ലോഗില്‍ ഇപ്പോഴ് കണ്ടുവരുന്ന "ഒണക്ക" കവിതകളുടെ കൂട്ടാത്തില്‍ ഇത് ഒരു മഹാ സംഭവം തന്നെ.


    വളരെ സുന്ദരമായ ശൈലി.
    വീണ്ടും എഴുതു. ജനം കണ്ടു് പഠിക്കട്ടെ. എനിക്ക് ഇത് ചൊല്ലണം. അനുവാദം തരുമോ?

    ReplyDelete
  2. ഇതില്‍ കാണിച്ചിരിക്കുന്ന ചിത്രം താങ്കള്‍ എടുത്താതാണോ? ആണെങ്കില്‍ വളരെ നല്ല പടം

    ഇല്ലെങ്കില്‍ വേഗം എടുത്ത് മാറ്റു.

    ReplyDelete
  3. കമന്റിനു നന്ദി കൈപ്പള്ളി.തീര്‍ച്ചയായും തങ്കള്‍ക്ക്‌ എന്റെ കവിത ചൊല്ലാം.അതു ഞാന്‍ തങ്കളുടെ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. പിറക്കാം ഇനിയൊരുജന`മ്മുണ്ടെങ്കില്‍
    നമുക്കീ അമൃതമഴപ്പെയ്യുമീ അമ്പാടി തിരുമുറ്റത്ത്‌
    നീ എന്റെ രാധയും ഞാന്‍ നിന്റെ കണ്ണനുമാകാം
    കാളിയന്‍ മയങ്ങുമീ കാളിന്ദീത്തീരത്ത്‌
    കാട്ടുപൂക്കളിറുത്തു നടക്കാം
    യമുനയുടെ കല്ലോലങ്ങളില്‍
    ഇണയരയന്നങ്ങളായി കൊക്കുരുമാം
    എന്‍ ചൊടിയിലമരാന്‍ കൊതിക്കും ഇളം മുളന്തണ്ടേ
    കൊതിക്കുന്നു ഞാന്‍ ആ ജന`മസാഫല്യത്തിനായി

    ReplyDelete

നിങ്ങള്‍ പറയൂ..........