24.6.07

വഴിയോരകാഴ്ചകള്‍ (കഥ)


കൊളുത്തിട്ടുവലിക്കുന്ന അവളുടെ കണ്ണിണയില്‍ എന്റെ മിഴികള്‍ ഉടക്കി. ആ കടാക്ഷത്തിനായി കാത്തിരുന്ന വേഴാമ്പലായിരുന്നല്ലോ ഞാന്‍. സ്വപ്നം മയങ്ങുന്ന ആ നയനങ്ങളില്‍ ഞാന്‍ എന്നെ കണ്ടു. അവിടെ ഞാന്‍ ഭുമിയോളം ചെറുതായതുപോലെ. കടക്കണ്ണുകള്‍ കൊണ്ടു കവിതകള്‍ കൈ മാറിയ ഞങ്ങളുടെ മുന്നിലൂടെ നിമിഷങ്ങള്‍ യുഗങ്ങളായി ഇഴഞ്ഞു നീങ്ങി.

എന്റെ പ്രണയം ഉടുമ്പിനെ പോലെ ആയിരുന്നു. പറിച്ചെറിയാന്‍ ശ്രമിക്കുബോളൊക്കയും അത്‌ അവളോട്‌ കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളിലെ പ്രണയം.അത്‌ പ്രളയം പോലെ ആയിരുന്നു.അത്‌ കുടിച്ചു വറ്റിക്കാന്‍ കഴിയാത്ത ഞാന്‍ സ്വയം വിഡ`ഢി ആയി.ഞങ്ങളുടെ പ്രണയത്തിന്റെ ഭാഷ മൗനമായിരുന്നു എങ്കിലും അവളുടെ കാതുകള്‍ എന്തിനോവേണ്ടി കൊതിക്കുന്നതു പോലെ തോന്നി.ഞാന്‍ ഒന്നും മിണ്ടിയില്ല. ആ കൗമാരം ഋതുഭേദങ്ങളില്ലാത്ത വസന്തം പോലെ ആയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞങ്ങള്‍ രണ്ടു വഴികളിലായി പിരിഞ്ഞു.

ശപിക്കപ്പെട്ട ആ നിമിഷം, ആ നിമിഷം അവളെ എന്റെ മുന്നിലെത്തിച്ചു.സ്വപ്നങ്ങള്‍ ചിറകറ്റുവീണ കടക്കണ്ണുകളില്‍ ഭീതിയുടെ കനലാട്ടം. പുഞ്ചിരിക്കുമ്പോള്‍ പൂമൊട്ടുകള്‍പൊഴിയാറുള്ള ചുണ്ടുകള്‍ വിതുമ്പുവാന്‍ വെമ്പുന്നു.കവിളുകളില്‍ വിരിഞ്ഞുനിന്നിരുന്ന പനിനീര്‍ പൂക്കള്‍ കരിഞ്ഞുപോയിരിക്കുന്നു. ഒപ്പം ഉണ്ടായിരുന്ന പുരുഷനോടൊപ്പം അവള്‍ കൂടുതല്‍ ചേര്‍ന്നു നടന്നു.യാഗശ്വത്തെ പിടിച്ചുകെട്ടിയ രാജകുമാരനെ കാണുന്ന ആരാധനയോടെ ഞാന്‍ അയാളുടെ മുഖത്തെക്കു നോക്കി. ഒരു നിമിഷം മാത്രം. ഞാന്‍ വീണ്ടും നടന്നു നിര്‍വികരനായി. ജീവിതയാത്രയില്‍ എവിടയോ ഹൃദയം നഷ`ട്ടപ്പെട്ട പഥികനെപ്പോലെ.

7 comments:

  1. ഒരു പഥികനും പത്നിയും എന്റെ ബ്ലോഗില്‍ കമന്റ് ഇടാറുണ്ടായിരുന്നു പണ്ട്. അവര്‍ തന്നെ എന്നു വിചാരിച്ചു. സ്വാഗതം.

    ReplyDelete
  2. സൂ ചേച്ചി അല്ല.ഇത് വേറെ പഥികനാണ്. ഇപ്പോഴും ഓര്‍ക്കുന്നോ ഞങ്ങളെ?


    പഥികനു സ്വാഗതം.

    ReplyDelete
  3. മൈഥിലി ആയിരുന്നോ അത്? എനിക്ക് മറവി ഇല്ല. ഒക്കെ ഓര്‍ക്കും. :)

    ReplyDelete
  4. സുചേച്ചി,മൈഥിലി ബ്ലോഗില്‍ ഞാന്‍ പിച്ച വച്ചു തുടങ്ങിയിട്ടേയുള്ളൂ

    ReplyDelete
  5. nannayi ezhutheerikkyunu.
    enkilum oru karyam parnjotte.
    mohangal janikkyunathu mamatayil ninnanu.
    mamatyo, bahya vasthukaludeyum panjendriyangaludeyum oru kottikalasavum.
    athil ninnu rekshapedan kazhinjal bhagyam..
    illenkil padhikan iniyum nadannu kaal kazhakkendi varum...

    ReplyDelete
  6. ഹൊ............എന്നെ ഒരൂപാട്‌ സ്പര്‍ശിച്ചു അതിലെ ഒരോ വാക്കൂകളും..... മനോഹരം

    ReplyDelete

നിങ്ങള്‍ പറയൂ..........