29.11.08

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്

മുംബൈയില്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച കമാഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍ക്കുട്ട് ഫോട്ടോ ആല്‍ബം ഇവിടെ

28.10.08

ടെലിവിഷന്‍ ഭീകരവാദം

ഭീകരത ആദ്യം നാമ്പിടുന്നത് കുടുംബങ്ങളില്‍ നിന്നാണ്. പിന്നീട് അത് നിശബ്ദമായി വളരുകയും നാടിന്റെ സമാധാനം വേരോടെ അറക്കുന്ന ആക്രമണത്വരയായി മാറുകയും ചെയ്യുന്നു.മനുഷ്യജീവനല്ല അവരുടെ പ്രധാന ലക്ഷ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക മേഖല തകര്‍ക്കുകയും ജനങ്ങളെ ഭീതിയിലാക്കുകയും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിഛ്ചായ ഇല്ലതാക്കുകയുമാണിവര്‍ ലക്ഷ്യമിടുന്നത്

ഭീകരവാദം കാശ്മീരിന്റെയും ഡല്‍ഹിയുടെയും പ്രശ്നമായിക്കരുതിയ കേരളസമൂഹം നമ്മുടെ `അയല്പക്കത്തെ ആണ്‍കുട്ടികളും` ജിഹാദികളാണെന്നറിഞ്ഞത് വൈകിയാണ് ഇവരെ പിടികൂടുന്നതിനൊപ്പം എല്ല മത സാമുദായിക വര്‍ഗ്ഗീയ മൌലീകവാദങ്ങള്‍ വളരാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ ന്യുസ് ചാനലുകളില്‍ ചര്‍ച്ചകള്‍ നയിക്കുന്നത് വര്‍ഗ്ഗീയ രാഷ്ടീയ പാര്‍ട്ടികളുടെയോ സംഘടനയുടെയോ നേതാക്കളാണ്.ഇവര്‍ യഥാര്‍ത്ഥ പ്രശ്നം മറന്നു പരസ്പരം കുറ്റം ആരോപിക്കുന്നു. ബി.ജെ.പി നേതാക്കള്‍ കിട്ടിയ അവസരം മുതലാക്കി ഗുജറാത്തിലും ഒറീസയിലും ആയുധങ്ങള്‍ കൊണ്ട് വര്‍ഗ്ഗീയത വളര്‍ത്തിയതുപോലെ കേരളത്തില്‍ ആശയ വര്‍ഗ്ഗീയത വളര്‍ത്തുന്നു.ഒരു തരം കുളം കലക്കി മീന്‍ പിടിക്കല്‍. തീവ്രവാദം അത് ജിഹാദ് ആണെങ്കിലും ദേശിയവാദമാണെങ്കിലും എതിര്‍ക്കപ്പെടെണ്ടതാണ്.മിതവാദികളുടെ രോദനങ്ങള്‍ക്ക് മുകളില്‍ തീവ്രവാദികളുടെ ആക്രോശം ഉയരരുത്

17.9.08

നഗ്മ എവിടെ ?

ഒരു കാലത്ത് തെന്നിന്ത്യയിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ നഗ`മ ഇപ്പോള്‍ എവിടെയാണ് ?

12.8.08

കുചേലന്റെ കഥപറയുമ്പോള്‍...

രജനികാന്ത് ഒരു വിസ്മയമാണ്.ഇന്ത്യയിലും വിദേശത്തും ധാരാളം ആരാധകരുളള ഇദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി ഐതിഹാസയാത്ര തുടങ്ങിയിട്ട്.രജനിയുടെ അമാനുഷിക കഥപാത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അപാരസ്വാധീനം ചെലുത്തി.എം.ജി.ആര്‍,ശിവാജി എന്നിവര്‍ക്കു ശേഷം തമിഴ് ജനതയുടെ മനസില്‍ ആഴത്തില്‍ ആധിപത്യം നേടാനായത് രജനിക്കു മാത്രമാണ്.
ബാഗ്ലൂരില്‍ മറാത്ത വംശജനായ ഒരു സാധാരണ പോലീസുകാരന്റെ മകനായി ജനിച്ച ശിവാജിയുടെ കുട്ടികാലത്തു തന്നെ അമ്മ മരിച്ചു.പഠനത്തില്‍ പിറകിലായിരുന്ന ശിവാജി കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത് .അടിപിടി,മദ്യപാനം തുടങ്ങിയവ പതിവാക്കിയ ശിവാജി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ തലവേദനയായി മാറി. ചുമട്ടുതൊഴിലാളി,സെക്യൂരിറ്റി എന്നിങ്ങനെ പല ജോലികളും ചെയ്തെങ്കിലും ഒടുവില്‍ കര്‍ണ്ണാടകാ ട്രന്‍സ്പോര്‍ട്ടില്‍ ഉദ്വോഗസ്ഥനായ ബന്ധുവിന്റെ ശ്രമഫലമയി ശിവാജിക്കു കണ്ടക്ടറായി ജോലി ലഭിച്ചു.എന്നിരുന്നാലും മദ്യപാനത്തിനും അടിപിടിയും ഒട്ടും കുറവുണ്ടായില്ല.ഓരോ ദിവസവും പുതിയ സ്റ്റൈലുമായി എത്തിയ കണ്ടക്ടര്‍ യാത്രകാര്‍ക്ക് നല്ല നേരമ്പോക്കായിരുന്നു.
മദ്രാസിലെ സൌത്ത് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ പഠനത്തിനിടയില്‍ സംവിധായകന്‍ കെ.ബാലചന്ദ്രറിനെ പരിചയപ്പെട്ടത്.ശിവാജിയുടെ ജീവിതത്തിലെ വഴിത്തിരിവായി 1975 ല്‍ കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ‘അപൂര്‍വരാഗം‘ എന്ന ചിത്രത്തിലുടെ ശിവാജി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
“ഭൈരവി വീട് ഇതുതാനാ..... നാന്‍ ഭൈരവിയുടെ പുരുഷന്‍” ഇതായിരുന്നു ശിവാജിയുടെ ആദ്യ ഡയലോഗ് ശിവാജിക്ക് രജനികാന്ത് എന്ന പേര് നിര്‍ദ്ദേശിച്ചതും ബാലചന്ദ്രറായിരുന്നു.വില്ലനായും സഹനടനായും വെള്ളിത്തിരയിലെത്തിയ രജനികാന്തിന്റെ അഭിനയജീവിതത്തില്‍ 1980-ല്‍ ഇറങ്ങിയ ‘ബില്ല’മറ്റൊരു വഴിത്തിരുവായി.എണ്‍പതുകളില്‍ ഇറങ്ങിയ മിക്ക രജനി ചിത്രങ്ങളും ബച്ചന്‍ ചിത്രങ്ങളുടെ റിമേക്കുകളായിരുന്നു.ബില്ല,വള്ളി,ബാബ എന്നി ചിത്രങ്ങള്‍ക്കു ശേഷം ചലചിത്രരംഗം വിടുകയാണെന്നു പ്രഖാപിച്ചെങ്കിലും അതുണ്ടായില്ല.സൌകര്യപൂര്‍വ്വം എ.ഐ.അ.ഡി.എം.കെ യിലും ഡി.എം.കെ യിലും കളം മാറ്റിചവിട്ടിയ സ്റ്റൈല്‍മന്നന്റെ രാഷ്ടീയനിലപാടുകളും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി( ഏറ്റവും പുതിയ ഉദാഹരണം കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകയോട് മാപ്പ് പറഞ്ഞതും പിന്നീട് തിരുത്തിയതും.2002-ല്‍ ഇതേ പ്രശ്നത്തില്‍ ഇദ്ദേഹം ഉപവാസസമരം നടത്തിയിരുന്നു)
ഇന്നു എഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടു താരങ്ങളില്‍ ഒരാളണ് രജനികാന്ത്(ഏകദേശം 53 കോടി രൂപ വരെ).മറ്റൊരു താരം ജാക്കിചാന്‍.ജാക്കിചാന്‍ വളരെയധികം അപകടസധ്യതയുള്ള സംഘട്ടനരംഗങ്ങളില്‍ ജീവന്‍ പണയം വച്ചു`അഭിനയിക്കുമ്പോള്‍.രജനികാന്ത് തനതുശൈലിയിലുള്ള സ്റ്റൈലുകള്‍ കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം ആരധകരെ ഉണ്ടക്കിയെടുത്തു.(ജപ്പനില്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ള ഏക ഇന്ത്യന്‍ താരം രജനികാന്താണ്).അനീതിക്കെതിരെ പോരാടുന്ന, അധ:സ്ഥിത ജനങ്ങളുടെ രക്ഷകന്മാരയ സ്വന്തം കഥാപാത്രങ്ങളുടെ ആതേ ഇമേജുതന്നെ ആണ് രജനിക്ക് വെള്ളിത്തിരക്ക് പുറത്തും

19.7.08

ജീവനില്ലാത്ത മതം

മതത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും നുണ പറയുകയാണ് . ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍,ജൂതന്മാര്‍,ജൈനന്മാര്‍ ,എല്ലാവരും നുണ പറയുന്നു. അവരെല്ലാം ദൈവത്തെ കുറിച്ചും സ്വര്‍ഗ്ഗനഗരങ്ങളെക്കുറിച്ചും മാലാഖമാരെക്കുറിച്ചും എല്ലാത്തരം അസംബന്ധങ്ങളും പുലമ്പുന്നു-യാതൊന്നും അറിയാതെ തന്നെ
കുറഞ്ഞപക്ഷം ഒരു കൊച്ചുകുട്ടിയോടെങ്കിലും ആരും നുണ പറയാന്‍ പാടില്ല അത് ക്ഷന്തവ്യമല്ല.കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്.അവര്‍ വിശ്വസ്തരാകാന്‍ തയ്യാറാണ് എന്നതുകൊണ്ടു മാത്രം.നിങ്ങള്‍ക്ക് അവരോട് നുണ പറയാം.അവര്‍ നിങ്ങളോട് വിശ്വസ്തരുമായിരിക്കും.നിങ്ങള്‍ ഒരു പിതാവൊ മാതാവൊ ആണങ്കില്‍ നിങ്ങള്‍ ശരിയാണെന്ന് അവര്‍ വിചാരിക്കും.അങ്ങനെയാണ് മാനവരാശിയാകെ കളങ്കത്തില്‍ ജീവിക്കുന്നത്,നൂറ്റാണ്ടുകളായി കുട്ടികളൊട് പറഞ്ഞു പോരുന്ന തൊട്ടാല്‍ വഴുക്കുന്ന നുണയുടെ കട്ടിയായ ചളിക്കുനയ്ക്കുമേല്‍.നമുക്ക് ഒരേ ഒരു കാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍,വെറും ലളിതമായ ഒരു കാര്യം-കുട്ടികളോട് നുണ പറയാതിരിക്കുകയും നമ്മുടെ അജ്ഞത അവരുടെ മുമ്പില്‍ തുറന്നു പറയുകയും ചെയ്യുക-അപ്പൊള്‍ നമ്മള്‍ മതാത്മകരായിത്തീരുകയും അവരെ മതത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യും. കുട്ടികള്‍ നിഷ്കളങ്കത മാത്രമാണ്.നിങ്ങളുടെ അറിവെന്നു പറയപ്പെടുന്നവയൊന്നും അവര്‍ക്ക് നല്‍കാതിരിക്കുക.എന്നാല്‍ നിങ്ങള്‍ സ്വയം ആദ്യമേ നിഷ്കളങ്കരും കളളം പറയാത്തവരും സത്യസന്ധരും ആയിരിക്കണം
ഓഷോ രജനീഷ്

7.4.08

ഭാര്യ

ഒരിക്കല്‍ വിക്ടോറിയ രാജ്ഞി അടക്കാനാവാത്ത കോപം വന്നു. സമയത്തു ഭര്‍ത്താവ് ആല്‍ബര്‍ട്ട് ഒരു അക്ഷരം പോലും പറയാതെ മുറിയില്‍ കയറി കതകടച്ചു.രാജ്ഞി കതകില്‍ മുട്ടി.
“ആരാണത്?"അല്‍ബര്‍ട്ട് ചോദിച്ചു.
“ഇഗ്ലണ്ടിലെ രാജ്ഞി”.
അല്‍ബര്‍ട്ട് വാതില്‍ തുറന്നില്ല.രജ്ഞി വാതിലില്‍ വീണ്ടും മുട്ടി. രക്ഷയില്ലെന്നു മനസിലാക്കിയ അവര്‍ അവസാനം സ്നേഹപൂര്‍വം പറഞ്ഞു
“ആല്‍ബര്‍ട്ട് ദയവായി വാതില്‍ തുറക്കു, ഇതു അങ്ങയുടെ ഭാര്യയാണ് "
പെട്ടന്ന് ആല്‍ബര്‍ട്ട് വാതില്‍ തുറന്നു