28.10.08

ടെലിവിഷന്‍ ഭീകരവാദം

ഭീകരത ആദ്യം നാമ്പിടുന്നത് കുടുംബങ്ങളില്‍ നിന്നാണ്. പിന്നീട് അത് നിശബ്ദമായി വളരുകയും നാടിന്റെ സമാധാനം വേരോടെ അറക്കുന്ന ആക്രമണത്വരയായി മാറുകയും ചെയ്യുന്നു.മനുഷ്യജീവനല്ല അവരുടെ പ്രധാന ലക്ഷ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക മേഖല തകര്‍ക്കുകയും ജനങ്ങളെ ഭീതിയിലാക്കുകയും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിഛ്ചായ ഇല്ലതാക്കുകയുമാണിവര്‍ ലക്ഷ്യമിടുന്നത്

ഭീകരവാദം കാശ്മീരിന്റെയും ഡല്‍ഹിയുടെയും പ്രശ്നമായിക്കരുതിയ കേരളസമൂഹം നമ്മുടെ `അയല്പക്കത്തെ ആണ്‍കുട്ടികളും` ജിഹാദികളാണെന്നറിഞ്ഞത് വൈകിയാണ് ഇവരെ പിടികൂടുന്നതിനൊപ്പം എല്ല മത സാമുദായിക വര്‍ഗ്ഗീയ മൌലീകവാദങ്ങള്‍ വളരാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ ന്യുസ് ചാനലുകളില്‍ ചര്‍ച്ചകള്‍ നയിക്കുന്നത് വര്‍ഗ്ഗീയ രാഷ്ടീയ പാര്‍ട്ടികളുടെയോ സംഘടനയുടെയോ നേതാക്കളാണ്.ഇവര്‍ യഥാര്‍ത്ഥ പ്രശ്നം മറന്നു പരസ്പരം കുറ്റം ആരോപിക്കുന്നു. ബി.ജെ.പി നേതാക്കള്‍ കിട്ടിയ അവസരം മുതലാക്കി ഗുജറാത്തിലും ഒറീസയിലും ആയുധങ്ങള്‍ കൊണ്ട് വര്‍ഗ്ഗീയത വളര്‍ത്തിയതുപോലെ കേരളത്തില്‍ ആശയ വര്‍ഗ്ഗീയത വളര്‍ത്തുന്നു.ഒരു തരം കുളം കലക്കി മീന്‍ പിടിക്കല്‍. തീവ്രവാദം അത് ജിഹാദ് ആണെങ്കിലും ദേശിയവാദമാണെങ്കിലും എതിര്‍ക്കപ്പെടെണ്ടതാണ്.മിതവാദികളുടെ രോദനങ്ങള്‍ക്ക് മുകളില്‍ തീവ്രവാദികളുടെ ആക്രോശം ഉയരരുത്

3 comments:

  1. ഭീകരത ആദ്യം നാമ്പിടുന്നത് കുടുംബങ്ങളില്‍ നിന്നാണ്. പിന്നീട് അത് നിശബ്ദമായി വളരുകയും നാടിന്റെ സമാധാനം വേരോടെ അറക്കുന്ന ആക്രമണത്വരയായി മാറുകയും ചെയ്യുന്നു

    ReplyDelete
  2. എക്സ്ട്രിമിസം അഥവാ തീവ്രവാദം
    ടെററിസം അഥവാ ഭീകരവാദം.....
    ഇതില്‍ ഭീകരവാദികളെ മാത്രമേ
    നമുക്ക്‌ ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹികളെന്ന്‌
    വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.

    ഭീകരവാദികളെ
    മതത്തിന്റെ പരിവേഷത്തിനുള്ളില്‍
    സ്വതന്ത്രരായി വിഹരിക്കാന്‍
    അനുവദിക്കുന്നത്‌ തീര്‍ത്തും ശരിയല്ല..
    എന്തെന്നാല്‍ മതവികാരത്തേക്കാള്‍
    ദേശീയത തന്നെയാണ്‌ ഏറ്റവും വലുത്‌...
    മതവിചാരമല്ല കേവലമായ
    മതവികാരമാണ്‌ ചിലരെ നയിക്കുന്നത്‌...
    ഇത്തരക്കാര്‍ക്ക്‌ ഇവിടെ ജീവിക്കാന്‍
    യാതൊരര്‍ഹതയുമല്ല..ഏത്‌ മതക്കാരായാലും.....

    കേരളത്തിന്‌ ഇതൊന്നും ബാധകമല്ല എന്ന
    രീതിയിലായിരുന്നു നമ്മള്‍ ഇത്രയും കാലം
    അഹങ്കരിച്ചിരുന്നത്‌ അല്ലെങ്കില്‍ വിശ്വസിച്ചത്‌..
    എന്നാല്‍ താങ്കള്‍ പറഞ്ഞതുപോലെ...
    അയല്‍പ്പക്കത്തെ കുട്ടികള്‍ ജിഹാദികളായി
    കണ്ട്‌ നാമിന്ന്‌ അമ്പരക്കുകയാണ്‌.....
    പിന്നെ ജിഹാദ്‌ എന്നാല്‍ വിശുദ്ധയുദ്ധം
    എന്നാണര്‍ത്ഥം...എന്നാല്‍ ഇവര്‍
    നടത്തിക്കൊണ്ടിരിക്കുന്നത്‌
    വിശുദ്ധയുദ്ധമല്ല അതുകൊണ്ട്‌ തന്നെ ജിഹാദുമല്ല...
    അത്‌ മനസ്സിലാക്കാന്‍ ഉള്‍ക്കൊള്ളാന്‍
    യഥാര്‍ത്ഥ മുസ്ലീം വിശ്വാസികളും തയ്യാറാവണം...
    അങ്ങിനെയെങ്കില്‍ നമുക്ക്‌ ഭീകരവാദികളെ
    ഓര്‍ത്ത്‌ ഉറക്കം നഷ്ടപ്പെടുത്തേണ്ടി വരില്ല...

    ReplyDelete
  3. "എന്നാല്‍ ഇവര്‍
    നടത്തിക്കൊണ്ടിരിക്കുന്നത്‌
    വിശുദ്ധയുദ്ധമല്ല അതുകൊണ്ട്‌ തന്നെ ജിഹാദുമല്ല...
    അത്‌ മനസ്സിലാക്കാന്‍ ഉള്‍ക്കൊള്ളാന്‍
    യഥാര്‍ത്ഥ മുസ്ലീം വിശ്വാസികളും തയ്യാറാവണം...
    അങ്ങിനെയെങ്കില്‍ നമുക്ക്‌ ഭീകരവാദികളെ
    ഓര്‍ത്ത്‌ ഉറക്കം നഷ്ടപ്പെടുത്തേണ്ടി വരില്ല..."

    അന്യനോട് പൂര്‍ണ്ണമായും‍ യോജിക്കുന്നു. പക്ഷെ, "നമ്മള്‍" എന്ന മിതവാദി ഭൂരിപക്ഷത്തെ ആര്‍ക്കു വേണം. കുളം കലക്കി പാര്‍ട്ടികള്‍ക്കോ, സെന്‍സേഷനല്‍ ന്യൂസ് നോക്കി നടക്കുന്ന മാധ്യമങ്ങള്‍ക്കോ? അതുകൊണ്ട് നമ്മുക്കുതന്നെ പ്രഖ്യാപിക്കാം, ഈ തീവ്രവാദികള്‍ നമ്മുടെ ശത്രുക്കള്‍ ആണെന്ന്. ഈ പ്രഖ്യാപനത്തിന്‌ നമ്മള്‍ നമ്മുടെ മതം നോക്കേണ്ടതില്ല. ഹിന്ദുവിനും മുസ്ലിമിനും കൃസ്ത്യാനിക്കും പ്രഖ്യാപിക്കാം, ഇവര്‍ നമ്മുടെ ശത്രുക്കള്‍ ആണെന്ന്.

    പോസ്റ്റിന്‌ അഭിനന്ദനം പഥികാ...

    :)

    ReplyDelete

നിങ്ങള്‍ പറയൂ..........