12.8.08

കുചേലന്റെ കഥപറയുമ്പോള്‍...

രജനികാന്ത് ഒരു വിസ്മയമാണ്.ഇന്ത്യയിലും വിദേശത്തും ധാരാളം ആരാധകരുളള ഇദ്ദേഹം മൂന്ന് പതിറ്റാണ്ടുകളായി ഐതിഹാസയാത്ര തുടങ്ങിയിട്ട്.രജനിയുടെ അമാനുഷിക കഥപാത്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അപാരസ്വാധീനം ചെലുത്തി.എം.ജി.ആര്‍,ശിവാജി എന്നിവര്‍ക്കു ശേഷം തമിഴ് ജനതയുടെ മനസില്‍ ആഴത്തില്‍ ആധിപത്യം നേടാനായത് രജനിക്കു മാത്രമാണ്.
ബാഗ്ലൂരില്‍ മറാത്ത വംശജനായ ഒരു സാധാരണ പോലീസുകാരന്റെ മകനായി ജനിച്ച ശിവാജിയുടെ കുട്ടികാലത്തു തന്നെ അമ്മ മരിച്ചു.പഠനത്തില്‍ പിറകിലായിരുന്ന ശിവാജി കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത് .അടിപിടി,മദ്യപാനം തുടങ്ങിയവ പതിവാക്കിയ ശിവാജി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ തലവേദനയായി മാറി. ചുമട്ടുതൊഴിലാളി,സെക്യൂരിറ്റി എന്നിങ്ങനെ പല ജോലികളും ചെയ്തെങ്കിലും ഒടുവില്‍ കര്‍ണ്ണാടകാ ട്രന്‍സ്പോര്‍ട്ടില്‍ ഉദ്വോഗസ്ഥനായ ബന്ധുവിന്റെ ശ്രമഫലമയി ശിവാജിക്കു കണ്ടക്ടറായി ജോലി ലഭിച്ചു.എന്നിരുന്നാലും മദ്യപാനത്തിനും അടിപിടിയും ഒട്ടും കുറവുണ്ടായില്ല.ഓരോ ദിവസവും പുതിയ സ്റ്റൈലുമായി എത്തിയ കണ്ടക്ടര്‍ യാത്രകാര്‍ക്ക് നല്ല നേരമ്പോക്കായിരുന്നു.
മദ്രാസിലെ സൌത്ത് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ പഠനത്തിനിടയില്‍ സംവിധായകന്‍ കെ.ബാലചന്ദ്രറിനെ പരിചയപ്പെട്ടത്.ശിവാജിയുടെ ജീവിതത്തിലെ വഴിത്തിരിവായി 1975 ല്‍ കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ‘അപൂര്‍വരാഗം‘ എന്ന ചിത്രത്തിലുടെ ശിവാജി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
“ഭൈരവി വീട് ഇതുതാനാ..... നാന്‍ ഭൈരവിയുടെ പുരുഷന്‍” ഇതായിരുന്നു ശിവാജിയുടെ ആദ്യ ഡയലോഗ് ശിവാജിക്ക് രജനികാന്ത് എന്ന പേര് നിര്‍ദ്ദേശിച്ചതും ബാലചന്ദ്രറായിരുന്നു.വില്ലനായും സഹനടനായും വെള്ളിത്തിരയിലെത്തിയ രജനികാന്തിന്റെ അഭിനയജീവിതത്തില്‍ 1980-ല്‍ ഇറങ്ങിയ ‘ബില്ല’മറ്റൊരു വഴിത്തിരുവായി.എണ്‍പതുകളില്‍ ഇറങ്ങിയ മിക്ക രജനി ചിത്രങ്ങളും ബച്ചന്‍ ചിത്രങ്ങളുടെ റിമേക്കുകളായിരുന്നു.ബില്ല,വള്ളി,ബാബ എന്നി ചിത്രങ്ങള്‍ക്കു ശേഷം ചലചിത്രരംഗം വിടുകയാണെന്നു പ്രഖാപിച്ചെങ്കിലും അതുണ്ടായില്ല.സൌകര്യപൂര്‍വ്വം എ.ഐ.അ.ഡി.എം.കെ യിലും ഡി.എം.കെ യിലും കളം മാറ്റിചവിട്ടിയ സ്റ്റൈല്‍മന്നന്റെ രാഷ്ടീയനിലപാടുകളും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി( ഏറ്റവും പുതിയ ഉദാഹരണം കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകയോട് മാപ്പ് പറഞ്ഞതും പിന്നീട് തിരുത്തിയതും.2002-ല്‍ ഇതേ പ്രശ്നത്തില്‍ ഇദ്ദേഹം ഉപവാസസമരം നടത്തിയിരുന്നു)
ഇന്നു എഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടു താരങ്ങളില്‍ ഒരാളണ് രജനികാന്ത്(ഏകദേശം 53 കോടി രൂപ വരെ).മറ്റൊരു താരം ജാക്കിചാന്‍.ജാക്കിചാന്‍ വളരെയധികം അപകടസധ്യതയുള്ള സംഘട്ടനരംഗങ്ങളില്‍ ജീവന്‍ പണയം വച്ചു`അഭിനയിക്കുമ്പോള്‍.രജനികാന്ത് തനതുശൈലിയിലുള്ള സ്റ്റൈലുകള്‍ കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം ആരധകരെ ഉണ്ടക്കിയെടുത്തു.(ജപ്പനില്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ള ഏക ഇന്ത്യന്‍ താരം രജനികാന്താണ്).അനീതിക്കെതിരെ പോരാടുന്ന, അധ:സ്ഥിത ജനങ്ങളുടെ രക്ഷകന്മാരയ സ്വന്തം കഥാപാത്രങ്ങളുടെ ആതേ ഇമേജുതന്നെ ആണ് രജനിക്ക് വെള്ളിത്തിരക്ക് പുറത്തും

3 comments:

  1. നമ്മുടെ ആള്‍ ദൈവങ്ങളെപ്പോലെ സ്വയം മാര്‍ക്കെറ്റ് ചെയ്യാന്‍ രജനികാന്തിന് കഴിഞ്ഞു.രജനിയുടെ ജീവിത വഴിയിലൂടെ...

    ReplyDelete
  2. രജനികാന്തിന്റെ ജീവിതവഴിയിലൂടെ...

    ReplyDelete
  3. ലേഖനം നന്നായിട്ടുണ്ട്. രജനീകാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി എന്നാണെന്നത് എനിയ്ക്ക് പുതിയ അറിവാണ്.

    ReplyDelete

നിങ്ങള്‍ പറയൂ..........