ഭീകരത ആദ്യം നാമ്പിടുന്നത് കുടുംബങ്ങളില്‍ നിന്നാണ്. പിന്നീട് അത് നിശബ്ദമായി വളരുകയും നാടിന്റെ സമാധാനം വേരോടെ അറക്കുന്ന ആക്രമണത്വരയായി മാറുകയും ചെയ്യുന്നു.മനുഷ്യജീവനല്ല അവരുടെ പ്രധാന ലക്ഷ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക മേഖല തകര്‍ക്കുകയും ജനങ്ങളെ ഭീതിയിലാക്കുകയും നമ്മുടെ രാജ്യത്തിന്റെ മതേതര പ്രതിഛ്ചായ ഇല്ലതാക്കുകയുമാണിവര്‍ ലക്ഷ്യമിടുന്നത്
ഭീകരവാദം കാശ്മീരിന്റെയും ഡല്‍ഹിയുടെയും പ്രശ്നമായിക്കരുതിയ കേരളസമൂഹം നമ്മുടെ `അയല്പക്കത്തെ ആണ്‍കുട്ടികളും` ജിഹാദികളാണെന്നറിഞ്ഞത് വൈകിയാണ് ഇവരെ പിടികൂടുന്നതിനൊപ്പം എല്ല മത സാമുദായിക വര്‍ഗ്ഗീയ മൌലീകവാദങ്ങള്‍ വളരാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ ന്യുസ് ചാനലുകളില്‍ ചര്‍ച്ചകള്‍ നയിക്കുന്നത് വര്‍ഗ്ഗീയ രാഷ്ടീയ പാര്‍ട്ടികളുടെയോ സംഘടനയുടെയോ നേതാക്കളാണ്.ഇവര്‍ യഥാര്‍ത്ഥ പ്രശ്നം മറന്നു പരസ്പരം കുറ്റം ആരോപിക്കുന്നു. ബി.ജെ.പി നേതാക്കള്‍ കിട്ടിയ അവസരം മുതലാക്കി ഗുജറാത്തിലും ഒറീസയിലും ആയുധങ്ങള്‍ കൊണ്ട് വര്‍ഗ്ഗീയത വളര്‍ത്തിയതുപോലെ കേരളത്തില്‍ ആശയ വര്‍ഗ്ഗീയത വളര്‍ത്തുന്നു.ഒരു തരം കുളം കലക്കി മീന്‍ പിടിക്കല്‍. തീവ്രവാദം അത് ജിഹാദ് ആണെങ്കിലും ദേശിയവാദമാണെങ്കിലും എതിര്‍ക്കപ്പെടെണ്ടതാണ്.മിതവാദികളുടെ രോദനങ്ങള്‍ക്ക് മുകളില്‍ തീവ്രവാദികളുടെ ആക്രോശം ഉയരരുത്
28.10.08
Subscribe to:
Posts (Atom)