അമ്മേ ...................ഓടിമറഞ്ഞുകൊള്ളു
ചോദ്യമുനകളുമായി വീണ്ടും വസ്ത്രാക്ഷേപം ചെയ്യാന്‍ അവര്‍ പുറകിലുണ്ട്
വനിത കമ്മിഷന്‍,മനുഷ്യവകശസംഘടനകള്‍,ഐജി.................
ഇവരെ കൊണ്ടു നിനക്കു` എന്തു പ്രയോജനം
ഈ അന്വേഷണം കൊണ്ട് നിനക്ക് എന്തു ഗുണം
അമ്മേ.......... ഉടുതുണി വാരിയെടുത്തു ഓടിക്കൊള്ളു
നിന്നെ തെരുവില്‍ എറിഞ്ഞവര്‍.നിന്റെ തുണിയുരിഞ്ഞു` നഗ്നത ഊറ്റിക്കുടിച്ചവര്‍
മൊബൈല്‍കാമറകളില്‍ പകര്‍ത്തി നിന്റെ നിസഹായത ആഘോഷമാക്കിമാറ്റിയവര്‍
നിന്റെ പുറകിലുണ്ട്
അമ്മേ.........ഉന്തിയവയര്‍ കാര്യമാക്കേണ്ട രക്ഷപെട്ടുകൊള്ളു
ശാരിയേയും അനഘയേയും പിച്ചിചിന്തിയവര്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്ന
അറിവിനായി ദാഹിച്ച രജനിയെ ജീവന്റെ മണം മാറുമുമ്പ് അഭിസാരിക എന്നു വിളിച്ചവര്‍ക്ക്
ഓശാന പാടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ നിന്റെ പുറകിലുണ്ട്
അമ്മേ.......ഓടിക്കൊള്ളു ബിഹാറിലേക്ക് ഓടിക്കൊള്ളൂ
അവിടെ നിനക്കു മരണത്തെ നേരിടേണ്ടിവരാം,കാട്ടുനീതി വിധിക്കപ്പെടം
എങ്കിലും നീ ഒരു കാഴ്ചവസ്തു ആകില്ല
നിന്റെ നിറവയറില്‍ മര്‍ദ്ദനമേക്കേണ്ടി വരില്ല