21.8.07

ഓര്‍മ്മകളില്‍ ഓണം പൂക്കുമ്പോള്‍


ചുളം വിളിച്ചെത്തിയ ചിങ്ങകാറ്റിനോടു കളി പറയുന്ന ആലിലകളും.
ആമ്പല്‍പ്പൂവിന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന ആവണി തിങ്കളും.
വരാനിരിക്കുന്ന രാവിനെയോര്‍ത്തു രാഗലോലയായ കുങ്കുമസന്ധ്യയും.
പരിഭവകൊഞ്ചലുമായി കുണുങ്ങി ഓടുന്ന പുഴപ്പെണ്ണിന്റെ നെറുകയില്‍ നനുത്ത കൈവിരലാല്‍
തലോടുന്ന വര്‍ഷമേഘങ്ങളും
മരതകപട്ടിന്‍ മുലക്കച്ച കെട്ടിയ മാമലകളും
തളിരില ചുണ്ടില്‍ നീലവാനം ഒളിപ്പിച്ച തുഷാരബിന്ദുക്കളും
പൊന്‍ കസവു ഞൊറിഞ്ഞുടുത്ത പൊന്നോണതുമ്പികളും
ഹരിനാമം ചൊല്ലുന്ന അമ്പലപ്രാവുകളും
കുടമണി ആട്ടി ഓടുന്ന പയ്ക്കിടാവും
വഴിയരികില്‍ കാത്തുനിന്ന തുമ്പകളും.
ഓര്‍മ്മകള്‍ വീണ്ടും ഊഞ്ഞലാടുകയാണു`.............
സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ചെങ്കില്‍.........
അവയിലേറി പറക്കാന്‍ കഴിഞ്ഞെങ്കില്‍...........
പൊയ`പ്പോയി മറഞ്ഞ നല്ലോണക്കാലങ്ങള്‍ ഒരിക്കല്‍ക്കൂടി വിരുന്നു വന്നെങ്കില്‍.............
എല്ലാ ബൂലോക എഴുത്തുകാര്‍ക്കും വായനകാര്‍ക്കും പഥികന്റെ ഓണാശംസകള്‍