ഒരിക്കല്‍ വിക്ടോറിയ രാജ്ഞി അടക്കാനാവാത്ത കോപം വന്നു. ആ സമയത്തു ഭര്‍ത്താവ് ആല്‍ബര്‍ട്ട് ഒരു അക്ഷരം പോലും പറയാതെ മുറിയില്‍ കയറി കതകടച്ചു.രാജ്ഞി കതകില്‍ മുട്ടി.
“ആരാണത്?"അല്‍ബര്‍ട്ട് ചോദിച്ചു.
“ഇഗ്ലണ്ടിലെ രാജ്ഞി”.
അല്‍ബര്‍ട്ട് വാതില്‍ തുറന്നില്ല.രജ്ഞി വാതിലില്‍ വീണ്ടും മുട്ടി. രക്ഷയില്ലെന്നു മനസിലാക്കിയ അവര്‍ അവസാനം സ്നേഹപൂര്‍വം പറഞ്ഞു
“ആല്‍ബര്‍ട്ട് ദയവായി വാതില്‍ തുറക്കു, ഇതു അങ്ങയുടെ ഭാര്യയാണ് "
പെട്ടന്ന് ആല്‍ബര്‍ട്ട് വാതില്‍ തുറന്നു
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 days ago